തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ5 പേർ അറസ്റ്റിൽ.
രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. അൻവർ എന്ന പ്രതി കൂടി പിടിയിലാകാനുണ്ട്.
അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു.