തിരുവനന്തപുരം: ബാറിനുള്ളിൽ തർക്കത്തിനിടെ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി.
കരമന മേലാറന്നൂർ സ്വദേശികളായ വിജയകുമാർ(56), സുമേഷ്(40) എന്നിവരെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് തമ്പാനൂരിലെ ബാറിൽ കത്തിക്കുത്ത് നടന്നത്. ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ നടന്ന തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
തൈക്കാട് കണ്ണേറ്റുമുക്ക് സ്വദേശികളായ അലക്സ് ഹോർമിസ്, സുഹൃത്ത് സൂരജ് എന്നിവർക്കാണ് കുത്തേറ്റത്. തമ്പാനൂർ സി.ഐ. വി.എം.ശ്രീകുമാർ, എസ്.ഐ. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.