തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ വിമാന സർവീസ് തുടങ്ങി.
ദിവസേന വൈകിട്ട് 6.50ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം (IX 1615) രാത്രി 8.20ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്ത് നിന്ന് രാത്രി 8.50ന് പുറപ്പെട്ട് (IX 1616) 10:20ന് ചെന്നൈയിൽ എത്തും.
ഇൻഡിഗോ എയർലൈൻസ് ഈ റൂട്ടിൽ 3 പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.