തിരുവനന്തപുരം : തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് കേസ്. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് കേസ് നൽകിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായി തരൂർ ഒരു മലയാളം വാർത്താ ചാനലിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കേസ്