തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.
അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ (45) ആണ് കാണാതായത്. നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
വള്ളം മറിഞ്ഞ് തിരയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. കാണാതായ ആളെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം.