തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി.
വലിയതുറ സ്വദേശികളായ കിഷോർ ബാബു, ഹെൻട്രി മോർച്ച് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.