കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം നടത്തി.
കള്ളിക്കാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നു സംഘടിപ്പിച്ച കർഷക ദിനാചരണം. സി. കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് താണുപിള്ള, ബ്ലോക്ക് മെമ്പർ സതീഷ്കുമാർ, ആര്യങ്കോട്കൃഷി അസിസ്റ്റൻറ് ഡയറക്ടർ മഹേഷ് കുമാർ.
കൃഷി ഓഫീസർ ഷിൻസി. എൻ. ഐ, കൃഷി അസിസ്റ്റൻ്റ് ചിഞ്ചു, ശ്രീദേവി, സാബു എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.വിവിധ വിഭാഗങ്ങളിലെ മികച്ച10 കർഷകരെ ചടങ്ങിൽ ആദരിച്ചു.
കാർഷിക പ്രശ്നോത്തരി വിജയികൾക്ക് സമ്മാനദാനവും നൽകി. കർഷകർക്കായി കാർഷിക സെമിനാറും സംഘടിപ്പിച്ചു.