തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ 75 എം എൽ ഡി ജലശുദ്ധീകരണശാലയിൽ പെട്ടെന്നുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ പാറ്റൂർ, പാളയം, കവടിയാർ, തിരുമല, കരമന എന്നീ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും.
താഴ്ന്ന സ്ഥലങ്ങളിൽ ഇന്നു വൈകുന്നേരത്തോടെയും ഉയർന്ന പ്രദേശങ്ങളിൽ നാളെ രാവിലെയോടെയും ജലവിതരണം പൂർവസ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.