തിരുവനന്തപുരം: പട്ടികജാതി – പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താൽ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയൽ വി. ശാമുവേൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കും.