തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ.
16 തേഡ് എസി കോച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിലേക്കാകും സർവീസ് നടത്തുക.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ