തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിക്കായി കന്യാകുമാരിയില്‍ വ്യാപക തിരച്ചില്‍.
കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍, ബീച്ച് പരിസരം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം തിരച്ചില്‍ തുടരുന്നത്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
ബുധനാഴ്ച പുലര്‍ച്ചെ കുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഒരു ഓട്ടോഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം.
കേരള പോലീസിന് പുറമേ തമിഴ്‌നാട് പോലീസും റെയില്‍വേ സംരക്ഷണസേന (ആര്‍.പി.എഫ്)യും റെയില്‍വേ പോലീസും കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.