തിരുവനന്തപുരം:അണ്ടൂർക്കോണം വാഴവിളയിൽ പ്രവർത്തിക്കുന്ന കാട്ടായിക്കോണം യു.ഐ.ടി പ്രാദേശിക കേന്ദ്രത്തിൽ നാളെ(ഓഗസ്റ്റ് 23) സ്‌പോട്ട് അഡ്മിഷൻ നടക്കും.
ബി.കോം ടാക്‌സ് പ്രൊസിജിയർ ആൻഡ് പ്രാക്ടീസ് സ്ട്രീം, ബി.കോം കോ-ഓപറേഷൻ സ്ട്രീം, ബി.ബി.എ ലോജിസ്റ്റിക്‌സ് സ്ട്രീം എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലാണ് സ്‌പോട്ട് അഡ്മിഷൻ.
എസ്.സി, എസ്.റ്റി, ഒ.ഇ.സി, ഒ.ബി.സി(എച്ച്), ഫിഷറീസ് വിഭാഗത്തിന് ഫീസ് പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447145994, 6238767980, 9567879121