തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ആനയറ സ്വദേശി അജിത്താണ് എക്സൈസിന്റെ പിടിയിലായത്.
തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്) മാരായ ബിനു, മണികണ്ഠൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്,ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.