തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ തിരികെയെത്തിക്കാൻ പൊലീസ് സംഘം ആന്ധ്രയിലെ വിശാഖപട്ടണത്തെത്തി.
കേരള എക്സ്പ്രസിൽ ഇന്നു രാത്രി പത്തിനു വിജയവാഡയിൽ നിന്നു പുറപ്പെട്ട് നാളെ രാത്രി പത്തിനു തിരുവനന്തപുരത്ത് കുട്ടിയുമായി തിരികെയെത്തും.
ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കു വിട്ടുനൽകും.