കാട്ടാക്കട: കാട്ടാക്കടയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് അമ്മക്കും കൈക്കുഞ്ഞിനും പരിക്ക്.
നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ എത്തി ഇവരെ ഇടിക്കുകയായിരുന്നു. കാട്ടാക്കട മുതിയവിള സ്വദേശികളായ അമ്മയും കുഞ്ഞുമാണ് അപകടത്തിൽപെട്ടത്.
ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയും കുഞ്ഞും റോഡിലേക്ക് വീണു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്.