തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ ചാടിയ കൊലക്കേസ് പ്രതി മധുരയിൽ പിടിയിൽ.ഇടുക്കി വണ്ടന്മേട് സ്വദേശി മണികണ്ഠനാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽ ചാടി രക്ഷപ്പെട്ടത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ മധുരയിലുണ്ടെന്ന് കണ്ടെത്തി.
റെയിൽവേ സ്റ്രേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണസംഘം അറിയിച്ചു. ജയിലിലെ ചപ്പാത്തി പ്ലാന്റിലെ ജനറേറ്ററിന് ഡീസലടിക്കാൻ പ്ലാന്റിന് പുറത്തെത്തിച്ചപ്പോഴായിരുന്നു മണികണ്ഠൻ മതിൽചാടിയത്.
നേരത്തേ പരോളിലിറങ്ങി മുങ്ങിയ ഇയാളെ ആറുമാസം മുമ്പാണ് പൊലീസ് പിടികൂടി സെൻട്രൽ ജയിലിലെത്തിച്ചത്.