കോവളം: ആറുദിവസമായി കാണാതായിരുന്ന യുവാവിനെ വീടിന് അകലെയുളള ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
വെങ്ങാനൂർ മുട്ടയ്ക്കാട് ചാനൽക്കര തേരുവിള വീട്ടിൽ പരേതനായ ബെൻസണിന്റെയും തങ്കത്തിന്റെയും മകൻ സുഭാഷ് (47) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നു.
കഴിഞ്ഞ 24-ന് ഉച്ചയോടെ വീട്ടിൽനിന്ന് പുറത്ത് പോയിരുന്നു. വൈകിയും കാണാത്തതിനെ തുടർന്ന് വിവിധയിടങ്ങളിൽ അന്വേഷിച്ചു.
തുടർന്ന് ബുധനാഴ്ച രാവിലെയോടെ കോവളം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മുട്ടക്കാടിനടുത്തുളള ഒഴിഞ്ഞ പുരയിടത്തിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടത്.