തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി എംഎസ്‌സി ഡയാല ഇന്ന് വിഴിഞ്ഞത്ത് എത്തും.
ഉച്ചയോടെ പുറം കടലിൽ എത്തുന്ന കപ്പലിനെ ഡോൾഫിൻ ടഗുകളുടെ അകമ്പടിയോടെ ബെർത്തിൽ വൈകിട്ട് അടുപ്പിക്കും.
തുടർന്ന് കണ്ടെയ്നറുകൾ ഇറക്കുന്ന ദൗത്യം തുടങ്ങും. പിന്നാലെ വരുന്ന ഫീഡർ കപ്പൽ അഡു–5 ശനി വൈകിട്ട് എത്തും.