കള്ളിക്കാട്;കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ , വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി “പൂവനി”ഓണക്കാല പുഷ്പ കൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ബിന്ദു ബി രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് സതീഷ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സദാശിവൻകാണി, സാനുമതി, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ ദിലീപ്, പ്രതീഷ് മുരളി, കല, ശ്രീകല, ബിനു, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കൃഷി ഓഫീസർ ഷിൻസി പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി, സാബു, സിഡിഎസ് ചെയർപേഴ്സൺ അജിത, തൊഴിലുറപ്പ് എ ഇ ഹാഷിം, കള്ളിക്കാട് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി വിനോദ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കൃഷിക്കൂട്ടങ്ങളുടെയും,കുടുംബശ്രീഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രണ്ടര ഹെക്ടർ സ്ഥലത്ത് ഹൈബ്രിഡ് ഇനം മഞ്ഞ/ഓറഞ്ച് ചെണ്ടു മല്ലി കൃഷി ഒരുക്കിയിട്ടുണ്ട് .
കർഷകയായ പുഷ്പശോബിയൂം ഗ്രൂപ്പ് അംഗങ്ങളാണ് പാട്ടേക്കോണത്ത് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി നടത്തിയത്.
കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.