തിരുവനന്തപുരം :തൃശൂർ കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി.അനൂപിനെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ 6.10നു തിരുവനന്തപുരം പേട്ടയിൽ വച്ച് ട്രെയിൻ തട്ടിയാണു മരണമെന്നു ബന്ധുക്കൾ പറഞ്ഞു.
2021 മുതൽ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനാണ്. ഫോറസ്റ്റ് പ്രൊഡക്ട് ആൻഡ് യൂട്ടിലൈസഷൻ ഡിപ്പാർട്മെന്റിന്റെ മേധാവിയുമാണ്.
തിരുവനന്തപുരം ബേക്കറി ജംക്‌ഷൻ സ്വദേശിയായ അനൂപ്, പ്രശസ്ത സാഹിത്യകാരൻ ഇ.വാസുവിന്റെ മകനാണ്. ഭാര്യ: രേണുക. മക്കൾ: അഞ്ജന, അർജുൻ.