തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദര്‍ ഷിപ്പ് ഡെയ്‌ല തുറമുഖം വിട്ടു.
മെഡിറ്ററേനിയന്‍ കമ്പനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്‌ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്.
വിഴിഞ്ഞത്ത് കണ്ടെയിനറുകള്‍ ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്‌ല യാത്രതിരിച്ചത്.