മാതാപിതാക്കള്‍ക്കൊപ്പം പോകാൻ തയ്യാറാകാതെ കഴക്കൂട്ടം നിന്നും കാണാതായ പെൺകുട്ടി

IMG_20240822_222717

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ലെന്ന് കഴക്കൂട്ടം നിന്നും കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരി.

അമ്മ വഴക്കു പറഞ്ഞതിന് വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ വിശാഖപട്ടണത്തുനിന്നും കണ്ടെത്തിയ ശേഷം സി.ഡബ്യു.സിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്.

കൗണ്‍സിലിങിനുശേഷം കുട്ടിയെ അസമിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കലെത്തിയെങ്കിലും ഒപ്പം പോകാൻ കുട്ടി തയ്യാറായില്ല.

കുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോകാൻ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സിഡബ്ല്യുസി അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് പൊലീസിന്‍റെ സഹായം തേടി. പൊലീസെത്തിയശേഷം കുട്ടിയ്ക്ക് പോകാൻ ഇഷ്ടമില്ലാത്തിനാൽ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. പൊലീസെത്തിയാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നം മാതാപിതാക്കളെ തിരിച്ചയച്ചത്. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!