തിരുവനന്തപുരം:പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത.
പാപ്പനംകോടി സ്വദേശിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ വൈഷ്ണയും മറ്റൊരു പുരുഷനുമാണ് മരിച്ചത്.
തീപിടിച്ച ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയിൽ കത്തി കണ്ടെത്തി. വൈഷ്ണയെ കുത്തിയശേഷം തീകൊളുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
വൈഷ്ണയ്ക്കൊപ്പം മരിച്ച പുരുഷൻ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടുത്തതിന് പിന്നാലെ വൈഷ്ണയുടെ ഭർത്താവിനെ കാണാനില്ല.
ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്