തിരുവനന്തപുരം : ബസിൽവെച്ച് സ്കൂൾ വിദ്യാർഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ ആൾ പിടിയിൽ.
കല്ലിയൂർ സ്റ്റേഡിയത്തിനു സമീപം ശാലോം വീട്ടിൽ ഗോപി(70) ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്.
ഇയാൾ ദിവസവും പാപ്പനംകോട് നിന്ന് കയറി സ്കൂൾ വിദ്യാർഥികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് സ്കൂൾ വിദ്യാർഥിനി കരമന പോലീസിൽ പരാതി നൽകിയത്.