തിരുവനന്തപുരം : അമ്മ മരണപ്പെട്ട അഞ്ചുവയസ്സുള്ള മകളെ നിരന്തരപീഡനത്തിനിരയാക്കിയ കേസിൽ പിതാവിനെ കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിനും 1,90, 000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
37-കാരനായ പ്രതി ജീവിതാവസാനംവരെ ശിക്ഷ അനുഭവിക്കണമെന്ന് വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്.
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധികതടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ അതിൽ 1,50,000 രൂപ പെൺകുട്ടിക്കു നൽകാനും കോടതി നിർദേശിച്ചു. പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.
പോക്സോ നിയമപ്രകാരം മൂന്ന് വകുപ്പുകളിലും കോടതി മരണംവരെ ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും ശിക്ഷാക്കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതുകൊണ്ട് പ്രതി ഫലത്തിൽ ഒരു ജീവപര്യന്തം ശിക്ഷ അനുഭവിച്ചാൽ മതി.
കുട്ടിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. ഇതിനുശേഷം പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചു. ഒന്നാം ക്ലാസിൽ എത്തിയപ്പോഴാണ് കുട്ടി പീഡനവിവരം അധ്യാപികയോടു പറഞ്ഞത്. സ്കൂൾ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി