പാലോട് : കേബിൾ ടി.വി. ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പാലുവള്ളി ആനക്കുഴി അനിഷ്മ ഭവനിൽ ബിനു (44) ആണ് മരിച്ചത്.
പാലോട് കേരള വിഷൻ ഫ്രാഞ്ചൈസി സ്ഥാപനമായ സ്‌കൈലാർക്കിലെ തൊഴിലാളിയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് അപകടം. പുതിയ കേബിൾ കണക്ഷൻ നൽകുന്നതിനായി പെരിങ്ങമ്മല പ്ലാമൂട് ഇലക്ട്രിക് പോസ്റ്റിലൂടെ കേബിൾ വയർ സ്ഥാപിക്കുന്നതിനിടെ സമീപത്തുകൂടി പോകുന്ന 11 കെ.വി. ലൈനിൽ കേബിൾ തട്ടിയപ്പോഴാണ് ഷോക്കേറ്റത്.
അപകടം നടന്ന ഉടനെ പാലോട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.