വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

IMG_20240906_222840_(1200_x_628_pixel)

തിരുവനന്തപുരം:വട്ടിയൂർക്കാവ് മണ്ഡലത്തിൽ ‘നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും’ പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെയും പൂവിന്റെയും വിളവെടുപ്പ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഓണത്തിന് വിഷരഹിതമായ പച്ചക്കറിയും പൂക്കളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും പദ്ധതി നടപ്പാക്കിയത്.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായി പുനരധിവാസ പ്രവർത്തനങ്ങൾക്കായി ട്രിഡ ഏറ്റെടുത്ത ഭൂമിയിലാണ് കൃഷി ഇറക്കിയത്. ഒരേക്കർ ഭൂമിയിൽ 15 ഇനം പച്ചക്കറികളും ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് കൃഷി ചെയ്തത്.

 

കൂടാതെ മണ്ഡലത്തിലെ റസിഡൻസ് അസോസിയേഷനനുകളുടെ സഹകരണത്തോടെ വീടുകളിലും വീടുകളുടെ മട്ടുപ്പാവകളിലും കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി, പൂ കൃഷി നടത്തിയിരുന്നു.

വിളവെടുത്ത പച്ചക്കറികൾ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലൂടെയും കർഷകർ നേരിട്ടും വിപണിയിൽ എത്തിക്കും. പൂക്കൾ ആവശ്യാനുസരണം അത്തപ്പൂക്കളത്തിനും മറ്റുമായി ലഭ്യമാക്കും. കിലോക്ക് 80 രൂപ നിരക്കാണ് നിലവിൽ വില നിശ്ചയിച്ചിരിക്കുന്നത്.

വിളവെടുപ്പ് ഉത്സവത്തിൽ വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ഐ എം പാർവതി, കാച്ചാണി വാർഡ് കൗൺസിലർ പി രമ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!