തിരുവനന്തപുരം: ഗ്രൗണ്ട് ഹാൻഡലിംങ് ജീവനക്കാരുടെ സമരം തുടരുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് വിമാനത്താവള അധികൃതർ.
ചില സർവീസുകളിൽ അര മണിക്കൂർ താമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിശദീകരണം. സമരം ചെയ്യുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിച്ച് ജോലി നടക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
അതേസമയം സമരവുമായി മുന്നോട്ട് പോകുമെന്നാണ് തെഴിലാളികളുടെ നിലപാട്. എയർ ഇന്ത്യ സാറ്റ് സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് പണിമുടക്കുന്നത്.
വിദേശത്തേക്കും വിദേശത്ത് നിന്നുമുള്ള വിമാന സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ സമ്മതിക്കുന്നുണ്ട്. ഒരു മണിക്കൂർ വരെ ലഗേജ് ക്ലിയറൻസ് വൈകുന്നുവെന്നും അധികൃതർ പറഞ്ഞു.
ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം