കള്ളിക്കാട് :കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പന്ത ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെയും ജൈവ പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ബിന്ദു വി രാജേഷ് അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിജയൻ,വാർഡ് മെമ്പർമാരായ ദിലീപ് കുമാർ,പ്രതീഷ് മുരളി, വിനീത, ശ്രീകല, എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
കൃഷി ഓഫീസർ എൻ. ഐ. ഷിൻസി ഹോർട്ടികൾച്ചർ തെറാപ്പി- കൃഷി ചികിത്സയെകുറിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു,ശ്രീദേവി, സാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സ്കൂൾ വളപ്പിലും, മട്ടുപ്പാവിലുംആയി 500 അധികം ഗ്രോ ബാഗുകളിലുമായി വിവിധ ഇനം ജൈവപച്ചക്കറിക്കൾ വിദ്യാർത്ഥികൾ കൃഷി ചെയ്തു പരിപാലിച്ചു വരുന്നു.
കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ ആവശ്യത്തിന് ഉപയോഗിച്ചുവരുന്നു .
കൃഷി ചികിത്സയിലൂടെ വിദ്യാർത്ഥികളുടെ മാനസിക വളർച്ച ലക്ഷ്യമായിട്ടാണ് ജൈവ പച്ചക്കറി കൃഷിയും പുഷ്പ കൃഷിയും വിദ്യാലയത്തിൽ ആരംഭിച്ചതെന്ന് പ്രധാനഅധ്യാപിക ജലജ ടീച്ചർ പറഞ്ഞു.