വട്ടിയൂർക്കാവ് :വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഓണക്കിറ്റുകൾ വി.കെ പ്രശാന്ത് എം.എൽ.എ വിതരണം ചെയ്തു.
ഓണവിപണി ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ “നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും” പദ്ധതി വിജയകരമായിരുന്നുവെന്നും കൃഷിയും വികസനത്തിന്റെ ഭാഗമാണെന്നും എം.എൽ.എ പറഞ്ഞു.
“നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും” പദ്ധതിക്കായി കൃഷിയിറക്കിയ പ്രദേശം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് ജംങ്ഷൻ വികസനത്തിന്റെ ഭാഗമായി ട്രിഡ ഏറ്റെടുത്ത ഒരേക്കൽ ഭൂമിയിൽ വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, വാടാമല്ലി, പതിനഞ്ചിനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്തത്.
ട്രിഡ കോമ്പൗണ്ടിൽ സെപ്റ്റംബർ 14 വരെ ഓണവിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിദാ നാസർ മുഖ്യാതിഥിയായിരുന്നു.