തിരുവനന്തപുരം: ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് കട അടപ്പിച്ചു.
വെണ്‍പാലവട്ടം കുമാര്‍ ടിഫിൻ സെന്ററില്‍നിന്നു വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.
പാലോട് സ്വദേശികളായ അനീഷിനും സനൂഷയ്ക്കുമാണ് വടയില്‍നിന്ന് ബ്ലേഡ് കിട്ടിയത്. പേട്ട പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമെത്തി ഹോട്ടല്‍ അടപ്പിച്ചു.
പല്ലില്‍ കമ്പിയിട്ടിരുന്നതിനാല്‍ ബ്ലേഡില്‍ കടിച്ചപ്പോള്‍ ശബ്ദം കേട്ടതോടെയാണ് കൂടുതല്‍ അപകടം ഉണ്ടാകാതെ സനൂഷ രക്ഷപ്പെട്ടത്.