കള്ളിക്കാട്:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണ സമൃദ്ധി കർഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ബിന്ദു ബി രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സാനു മതി, സദാശിവൻ കാണി,വിജയൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
വാർഡ് മെമ്പർമാരായ അനില, ശ്രീകല, കല,ദിലീപ്, പ്രതീഷ്മുരളി, ബിനു, വിനീത, തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
കൃഷി ഓഫീസർ എൻ. ഐ ഷിൻസി നന്ദി അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി, സാബു എന്നിവർ ആശംസകൾ പറഞ്ഞു.
കാർഷിക വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കർഷകരിൽ നിന്ന്നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി സംഭരിച്ചു.
വിപണി വിലയേക്കാൾ 30 ശതമാനം വിലക്കിഴിവിൽ കർഷക ചന്തയിൽ ലഭിക്കും. കർഷക ചന്ത14ന് സമാപിക്കും