തിരുവനന്തപുരം: അഞ്ച് ദിവസത്തോളം തലസ്ഥാനത്ത് വെള്ളം മുടങ്ങിയ സംഭവത്തിൽ വാട്ടർ അതോറിട്ടിയുടെ അന്വേഷണ റിപ്പോർട്ട് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറി.
ടെക്‌നിക്കൽ മെമ്പർ എസ്.സേതുകുമാർ തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസിന്റെ കുറിപ്പോടെയാണ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ളവരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല.