അഞ്ചുതെങ്ങ്: കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടം ജോസ് – ഷൈനി ദമ്പതികളുടെ മകൻ ആഷ്‌ലിൻ ജോസ് (15) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 10.10 മണിയോടെ മാമ്പള്ളിക്ക് വടക്ക് ഭാഗത്ത് ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 13 വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടൽകരയിൽ ഫൂട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്ത് എടുക്കാൻ കടലിലേക്ക് ഇറങ്ങിയപ്പോഴാണ് രണ്ട് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ജിയോ തോമസ് (10) നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.