വർക്കല: വർക്കലയിൽ ബൈക്കപകടത്തിൽ മൂന്നുപേർ മരിച്ചു.
കുരക്കണ്ണിയിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു ബൈക്കിൽ മൂന്നുപേരും മറ്റൊരു ബൈക്കിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. വർക്കല സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെന്നാണ് പൊലീസ് അറിയിച്ചത്.
ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദബോസ് (19), ആദിത്യൻ(19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20)എന്നിവരാണ് മരിച്ചത്. ഇടവ തോട്ടുംമുഖം സനോജ് (19) വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവർക്ക് ഗുരുതര പരിക്കേറ്റു
മൂന്നുപേരുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലാണുള്ളത്.പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.