തിരുവനന്തപുരം: കുടിവെള്ള വിതരണത്തിൽ കേന്ദ്ര പുരസ്കാരം നേടി തിരുവനന്തപുരം കോർപറേഷൻ.
കേന്ദ്ര സർക്കാരിന്‍റെ എച്ച് യു ഡി സി ഒയുടെ നഗര സദ്ഭരണത്തിലേയും സാനിറ്റേഷൻ വിഭാഗത്തിലേയും രണ്ട് പുസ്കാരങ്ങളാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
നഗരത്തിൽ ടാങ്കർ വഴി കുടിവെള്ളം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്ത് ഒന്നാം സ്ഥാനവും. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനവുമാണ് തിരുവനന്തപുരം കോർപറേഷന് ലഭിച്ചത്.