നെയ്യാറ്റിന്‍കര: മണ്ണിടിച്ചിടിലിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.
ആലത്തൂര്‍ സ്വദേശി ഷൈലനെയാണ് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തിയത്.
ആനാവൂരിൽ കെട്ടിട നിര്‍മ്മാണത്തിനിടെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂടുതൽ മണ്ണിടിഞ്ഞ് വീഴാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഷൈലനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ല.