തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കിവെച്ചശേഷം വീടുകളിലെത്തി മാല കവരുന്ന യുവതി പിടിയിൽ.
വെള്ളറട പൊലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ചെത്തി മാല കവർന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്.
കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന് മാല കവര്‍ന്ന കേസിലും കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ (84) മൂന്ന് പവന് മാല കവര്‍ന്ന കേസിലുമാണ് സുകന്യ പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന പ്രായംചെന്ന സ്ത്രീകളെ നോക്കി വെച്ചശേഷം വീടുകളിലെത്തി മാല കവരുന്നത് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു