വിഴിഞ്ഞം : ലോകത്തെ വൻകിട കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) കൂടുതൽ കണ്ടെയ്‌നറുകൾ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി.
ഒക്ടോബർ അവസാനത്തോടെയാവും തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുക.കപ്പലുകളിൽനിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് കണ്ടെയ്‌നറുകൾ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്യുന്ന സാങ്കേതികപ്രവർത്തനങ്ങളുടെ ട്രയൽ റണ്ണാണ് ഇപ്പോൾ നടക്കുന്നതെന്ന് തുറമുഖ അധികൃതർ പറഞ്ഞു.
കഴിഞ്ഞയാഴ്ച വന്ന എം.എസ്.സി.യുടെ കൂറ്റൻ മദർഷിപ്പ് ക്ലൗഡ് ജിറാർഡെറ്റിനുശേഷമാണ് തുടർച്ചയായി കപ്പലുകൾ എത്തിത്തുടങ്ങിയത്. വ്യത്യസ്ത വലുപ്പമുള്ള രണ്ട് കപ്പലുകൾക്ക് ഒരേ സമയം ബെർത്തിലടുപ്പിക്കാനായെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു