വിധവകൾക്കായി ‘സഹായഹസ്തം’ പദ്ധതി

IMG_20240222_131355_(1200_x_628_pixel)

തിരുവനന്തപുരം:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിൽ ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം.

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ ആരംഭിക്കാം. ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. 18 വയസിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾ, ഭിന്നശേഷിക്കാരായ മക്കളുളളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ, സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ആനുകല്യം ലഭിച്ചവർ എന്നിവർ അപേക്ഷിക്കാൻ പാടില്ല.

തൊഴിൽ സംരംഭം ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും നടത്തണം. ഏതെങ്കിലും കാരണവശാൽ പദ്ധതി അഞ്ച് വർഷത്തിനു മുൻപ് നിർത്തുകയാണെങ്കിലോ അപേക്ഷയിലെ വിവരങ്ങളിൽ എന്തെങ്കിലും അപാകത കണ്ടെത്തുകയോ ചെയ്താൽ ധനസഹായം ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ വകുപ്പ് കണ്ടുകെട്ടി തുടർ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!