മാലിന്യം തള്ളുന്നതു തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരനു നേരേ ആക്രമണം

IMG_20240925_105018_(1200_x_628_pixel)

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിലേക്കു മാലിന്യം തള്ളുന്നതു തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരനു നേരേ ആക്രമണം.

ബേക്കറി ജങ്ഷനിൽ ആർ.ബി.ഐ.യ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. നഗരസഭ പാളയം സർക്കിളിലെ ജീവനക്കാരൻ ദീപുവിനെയാണ് ഓട്ടോയിലെത്തി മാലിന്യം വലിച്ചെറിയാൻ ശ്രമിച്ച രണ്ടുപേർ മർദിച്ചത്.

ആക്രമണത്തിനുശേഷം ഇവർ ഓട്ടോയുമായി കടന്നു. പിന്നീട് രാജാജി നഗറിൽനിന്ന് മ്യൂസിയം പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയർ ആര്യാ രാജേന്ദ്രൻ ദീപുവിനെ സന്ദർശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!