പട്ടികജാതി വിഭാഗത്തിലെ 68 പേർക്ക് ആരോഗ്യവകുപ്പിൽ അപ്രന്റീസായി നിയമനം

IMG_20240925_160554_(1200_x_628_pixel)

തിരുവനന്തപുരം:പട്ടികജാതി വിഭാഗത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമിട്ട് ദീർഘവീക്ഷണമുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു.

ഇന്നത്തെ കാലത്ത് തൊഴിൽമേഖല ലോകത്താകമാനമായി വ്യാപിച്ചിരിക്കുന്നുവെന്നും അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്, പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമാധാരികളായ യുവതി-യുവാക്കൾക്ക് സർക്കാർ ആശുപത്രികളിൽ അപ്രന്റീസായുള്ള നിയമന ഉത്തരവ് കൈമാറുന്നതിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നഴ്സിങ് / പാരമെഡിക്കൽ ബിരുദധാരികൾക്ക് പ്രായോഗിക പരിശീലനം നൽകി മികവുറ്റ ജോലി കരസ്ഥമാക്കുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ, സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ പരിശീലനം നൽകുന്ന പദ്ധതി പ്രകാരം 68 പേർക്കാണ് അപ്രന്റിസ് നിയമന ഉത്തരവ് നൽകിയത്.

ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക്, താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികൾ, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലായി ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് യോഗ്യതയുള്ള 56 പേരെ അപ്രന്റിസ് നഴ്‌സായും, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ കോഴ്‌സുകൾ പാസായ 12 പേരെ പാരമെഡിക്കൽ അപ്രന്റീസായുമാണ് നിയമിച്ചിരിക്കുന്നത്.

രണ്ട് വർഷമാണ് പരിശീലന കാലയളവ്. ബി.എസ്.സി നഴ്‌സിങ് യോഗ്യതയുള്ളവർക്ക് പ്രതിമാസം 18,000 രൂപയും ജനറൽ നഴ്‌സിങ് യോഗ്യതയുള്ളവർക്ക് പ്രതിമാസം 15,000 രൂപയും പാരാമെഡിക്കൽ അപ്രന്റീസുമാർക്ക് പ്രതിമാസം 12,000 രൂപയും ഹോണറേറിയം നൽകും. പരിശീലന കാലയളവ് പൂർത്തിയാകുമ്പോൾ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും നൽകും.

 

പട്ടികജാതി വികസന വകുപ്പിന്റെ വെള്ളയമ്പലം പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡീഷണൽ ഡയറക്ടർ വി.സജീവ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹൻ, ജില്ലാ നഴ്‌സിങ് ഓഫീസർ ജയശ്രീ പി കുഞ്ഞച്ചൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി.എസ് എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!