തിരുവനന്തപുരം: ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.
തുറമുഖത്തിന്റെ നാവിഗേഷൻ ചാർട്ട് ജോയിന്റ് ചീഫ് ഹൈഡ്രോഗ്രാഫർ ഒഫ് ഇന്ത്യ റിയർ അഡ്മിറൽ പിയുഷ് പോസെ വിഴിഞ്ഞം തുറമുഖ പ്രതിനിധികൾക്ക് കൈമാറി.
വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്ന കപ്പലുകൾക്കും യാനങ്ങൾക്കും ബർത്തിംഗ് സമയത്ത് ആവശ്യമായ സുരക്ഷാവിവരങ്ങളും മറ്റ് അനുബന്ധ രേഖകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.