ആര്യനാട് : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പനവൂർ പനയമുട്ടം കോതകുളങ്ങര കവിതാ വിലാസത്തിൽ കണ്ണൻ എന്ന അഭിറാമിനെയാണ് (24) ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ആര്യനാട് ഇൻസ്പെക്ടർ എസ്.വി.അജീഷ്, എസ്.ഐ. ഷീന, സി.പി.ഒ. മുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.