വിഴിഞ്ഞം: നൂറടി താഴ്ചയുള്ള കിണറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി.
വിഴിഞ്ഞം അഗ്‌നിരക്ഷാസേന മൂന്നുമണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് പശുവിനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
തലയ്ക്കോട് സ്വദേശി സുരേഷിന്റെതാണ് പശു. വിഴിഞ്ഞം തലയ്ക്കോട് വിസിലിന്റെ ഉടമസ്ഥയിലുളള ഒഴിഞ്ഞ പുരയിടത്തിലുണ്ടായിരുന്ന കിണറിലാണ് മേയാന്‍ വിട്ടിരുന്ന പശു വീണത്. തിങ്കളാഴ്ച വൈകിട്ട് 5.20-ഓടെയാണ് സംഭവം