ശാന്തിഗിരി ഫെസ്റ്റ് ചരിത്രത്തില്‍ ഇടം നേടും; മന്ത്രി ജി ആര്‍ അനില്‍

IMG_20241002_213803_(1200_x_628_pixel)

പോത്തൻകോട്: ചര്‍ച്ച ചെയ്യുന്ന വിവിധ വിഷയങ്ങൾ, നടത്തുന്ന വിവിധ സമ്മേളനങ്ങൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയുടെ പ്രാധാന്യം കൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റ് ചരിത്രത്തില്‍ ഇടം നേടുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ.

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടേറെ പുതുമകളോടെ അവതരിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന്റെ വിളംബരം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെയും രാജ്യത്തിന്റെയും പരിശ്ചേദമാണ് ശാന്തിഗിരി.

വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പോലെ കടന്നുവരാവുന്ന ഇടമാണിത്. വരുന്നവര്‍ക്ക് അന്നവും സമാധാനവും നല്‍കുന്ന ശാന്തിയുടെ കൊടുമുടി നാടിന് അഭിമാനമാണ്.

എല്ലാ മതങ്ങളും മനുഷ്യനന്മ ലക്ഷ്യമിട്ടുകൊണ്ടുളള സന്ദേശങ്ങളാണ് നല്‍കുന്നതെങ്കിലും ശാന്തിഗിരി നല്‍കുന്നത് മനുഷ്യന്റെ നന്മ മാത്രമല്ല മനുഷ്യന്റെ ശാന്തിയും സമാധാനവും സൌഹൃദവും സാഹോദര്യവും കൂടുതല്‍ ‍വ്യാപകമാക്കുക എന്ന സന്ദേശം കൂടിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അഡ്വ. എ.എ.റഹീം എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജഗന്നാഥപിള്ള, അഡ്വ. എം. മുനീര്‍, റാഫി എസ്.എം., കെ.ഷീലകുമാരി, ആര്‍.സഹീറത്ത് ബീവി, എം.അനില്‍കുമാര്‍, സജീവ് കെ., കോലിയക്കോട് മഹീന്ദ്രന്‍, പള്ളിനട എം. നസീര്‍, ദീപ അനില്‍,  കിരണ്‍ദാസ് കെ., ഷോഫി കെ., എം.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!