തിരുവനന്തപുരം: ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒന്‍പതുവയസ്സുകാരി ചികിത്സ തേടി.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ളത് വെങ്ങാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ്. നാലുപേര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണ്.
ചികിത്സയിലുള്ള ഒന്‍പതുവയസ്സുകാരിക്ക് കിണര്‍ വെള്ളവുമായി മാത്രമാണ് സമ്പര്‍ക്കമുണ്ടായിട്ടുള്ളത്. വീട്ടിലെ പാചകത്തിന് ഉള്‍പ്പെടെ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.