തിരുവനന്തപുരം :സെക്രട്ടേറിയറ്റിൽ മേൽക്കൂരയുടെ ഒരുഭാഗം അടർന്നുവീണ് സഹകരണ വകുപ്പ് അഡീഷനൽ സെക്രട്ടറി അജി ഫിലിപ്പിനു പരുക്കേറ്റു.
ഇന്നലെ ഉച്ചയോടെയാണു സംഭവം. പഴയ നിയമസഭാ മന്ദിരത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫാൾസ് സീലിങ് അടർന്നുവീഴുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ അജി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.