ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

IMG_20241005_165727_(1200_x_628_pixel)

തിരുവനന്തപുരം : മലയാളികളുടെ മനസിൽ ഇടംപിടിച്ച റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു.

52 വർഷം ആകാശവാണിയിൽ വാർത്താ അവതാരകനായിരുന്നു. ഇന്ദിരാഗാന്ധി വധം മലയാളികൾ അറിഞ്ഞത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയാണ്.

”വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ” എന്ന ശബ്ദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്.

ഇടപ്പഴിഞ്ഞി എസ് കെ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.സംസ്കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!