തിരുവനന്തപുരം :തലസ്ഥാനത്തെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിൽ തുടരുന്നവരുടെ നിലയിൽ മാറ്റമില്ല.
എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള പുല്ലമ്പാറ സ്വദേശിനിയായ 9 വയസ്സുകാരി തീവ്രപരിചരണ വിഭാഗത്തിലാണ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള നാലു പേരുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും എന്ന് ആശുപത്രി വിടാനാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.